\

Fake Warranty of Water Proofing

Complain ID : CCN036392   110  

Contractor Complaint Complaint Date: November 15, 2023
സർ,

Real-Tech Solutions എന്ന സ്ഥാപനത്തിൽ നിന്നും 2023 ഏപ്രിൽ മാസത്തിൽ എന്റെ കെട്ടിടത്തിന്റെ വാട്ടർ പ്രൂഫിങ് ജോലികൾ ചെയ്യുകയുണ്ടായി. 20 April 2035 വരെ "Complete Maintenance Guarantee" എന്നു പറഞ്ഞാണ് പ്രസ്തുക ജോലി അവർ ഏറ്റെടുത്തത്. അവർ തന്ന വാറന്റിയുടെ ഡോക്യുമെന്റ് ഇതോടൊപ്പം ഹാജരാക്കുന്നു. ടി ജോലികൾക്ക് ആയി 5 തവണ ആയി മൊത്തം Rs. 77000/- രൂപ Google Pay വഴി transfer ചെയ്തു കൊടുത്തിട്ടുള്ളതാകുന്നു.

പക്ഷെ 12 വര്ഷം വാറന്റി തന്ന വാട്ടർ പ്രൂഫിങ്, വെറും മൂന്ന് മാസത്തിനുള്ളിൻ പൂർണമായും ഒലിച്ചു പോകുകയും അതിനു ശേഷം ഉണ്ടായ മഴയിൽ വീണ്ടും കെട്ടിടം ചോരുകയും ചെയ്തു. ഈ കാര്യം ഈ സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആയ ശ്രീ ശൈലേഷ് എന്ന വ്യക്തിയെ അപ്പോൾ തന്നെ അറിയിച്ചു എങ്കിലും നാളിതു വരെ ഓരോ കാരണങ്ങൾ പറഞ്ഞു കൈയ്യൊഴിയുകയാണ് ഉണ്ടായത്. നാളിതു വരെ ശ്രീ ശൈലേഷ് എന്ന വ്യക്തി ടി കെട്ടിടം വന്നു സന്ദർശിയ്ക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുക വളരെയധികം മനോവിഷമത്തോട് കൂടി അങ്ങയോടു പറഞ്ഞു കൊള്ളട്ടെ...

ആയതിനാൽ ദയവുണ്ടായി എന്റെ കൈയ്യിൽ നിന്നും ചിലവായ തുക എത്രയും പെട്ടന്ന് തിരികെ വാങ്ങി തരുവാൻ അങ്ങയോടു അഭ്യർത്ഥിച്ചു കൊള്ളുന്നു. ഇനിയും അവർ പ്രസ്തുത ജോലി രണ്ടാമത് ചെയ്തു തരുന്നതിനോട് എനിയ്ക്ക് താല്പര്യം ഇല്ല എന്നുള്ള കാര്യവും ഞാൻ പറഞ്ഞു കൊള്ളട്ടെ.

അവർ തന്ന വാറന്റി ലെറ്റർ, Google Pay എന്നിവയുടെ കോപ്പി ഇതിനോടൊപ്പം ഹാജരാക്കുന്നു
Complaint Against : Real-Tech Solutions, Ravipuram, Ernakulam Mobile: 9400761816

Share Now Ask Question Reply Now Contact Submit Complaint

Related complaints

Complaints

    Service issue | Complaint | Query | Feedback | Suggestion | Reply

    Write your Consumer Complaints at forum, talk to members having similar complaints. Consumer Court, Consumer Complaint, Help to file Consumer Complaint Court, Address of Consumer Courts, Complaint against mobile phone service Online Consumer Complaint, Complaint against government department How to trap a bribe seeker Complaint.